സൂപ്പര്‍മാന്റെ മെയ്‌വഴക്കത്തോടെ നാഥന്‍ ലിയോണിന്റെ കിടിലന്‍ ക്യാച്ച്: വീഡിയോ കാണാം

single-img
4 December 2017

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നാഥന്‍ ലിയോണ്‍ എടുത്ത ക്യാച്ച് വൈറലായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ മൊയീന്‍ അലിയെ സ്വന്തം ബോളില്‍ പിടിച്ചാണ് നാഥന്‍ ലിയോണ്‍ പുറത്താക്കിയത്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നാണ് ലിയോണ്‍ സ്വന്തമാക്കിയതെന്ന് കമന്ററേറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. സൂപ്പര്‍മാന്റെ മെയ്‌വഴക്കത്തോടെയാണ് ലിയോണ്‍ പന്ത് കൈപ്പിടിയില്‍ ഒതുക്കിയതെന്ന് മൈക്കല്‍ സ്‌ളേറ്റര്‍ പറഞ്ഞു.