മമ്മൂട്ടി തകര്‍ത്തു: മാസ്റ്റര്‍പീസിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

single-img
4 December 2017

മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസ് ചിത്രം മാസ്റ്റര്‍പീസിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. അഫ്‌സല്‍ ആലപിച്ച മനോഹരമായ മേലേ സൂര്യന്‍ മിന്നിത്തിളങ്ങിടുമ്പോള്‍ എന്ന ഗാനമാണ് ദൃശ്യങ്ങള്‍ക്ക് പശ്ചത്തലമായി നല്‍കിയിരിക്കുന്നത്.

ഒരിടവേളക്കുശേഷം മമ്മൂട്ടി, അജയ് വാസുദേവന്‍ , ഉദയ്കൃഷ്ണ എന്നിവര്‍ ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. പൂനം ബജ്വയും വരലക്ഷമി ശരത്കുമാറുമാണ് മാസ്റ്റര്‍പീസിലെ നായികമാര്‍.

ക്യാംപസ് പശ്ചാത്തലത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങി വന്‍ താരനിരയാണ് അണി നിരക്കുക.