കുവൈറ്റിൽ പ്രവാസികളെ വില്ലകളിൽ താമസിപ്പിക്കില്ല

single-img
4 December 2017

വിദേശികളെ വില്ലകളിൽ താമസിപ്പിക്കുന്നതിനെതിരെ കുവൈത്ത് റിയൽ എസ്റ്റേറ്റ് സംഘടനകൾ രംഗത്ത്. വിദേശികളെ ഫ്ലാറ്റുകളിൽ മാത്രം താമസിപ്പിക്കാൻ അനുവദിക്കുക. വില്ലകൾ അവർക്ക് വാടകയ്‌ക്ക് നൽകുന്നതും പാട്ടത്തിന് നൽകുന്നതും അവസാനിപ്പിക്കണമെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.

വിദേശികൾക്ക് വില്ലകൾ വാടകയ്‌ക്ക് നൽകുന്നത് റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്‌ക്ക് പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് സംഘടന ഇത്തരത്തിലുള്ള വാദം ഉന്നയിച്ചിരിക്കുന്നത്. വെള്ളത്തിനും വൈദ്യുതിയ്‌ക്കും സബ്സിഡി ആനുകൂല്യം സ്വദേശികൾക്ക് മാത്രമാണ് ലഭിമാക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിന് ഇത്തരത്തിലുള്ള നിയന്ത്രണം അനിവാര്യമാണെന്ന് സംഘടന സെക്രട്ടറി ഗൈസ് അൽ ഗാനിം പറയുഞ്ഞു.

സബ്സിഡി ആനുകൂല്യം വില്ലകൾക്ക് മാത്രമായി ചുരുക്കിയതോടെ മിക്ക വിദേശികളും ഇവ വാടകയ്ക്ക് വാങ്ങുന്നത് വർദ്ധിക്കും. ഇത് തടയാൻ നിയന്ത്രണം മാത്രമാണ് സഹായിക്കുക. അറബ് ഇതര വിദേശികൾ മദ്യം വാറ്റുന്നതിന് വേണ്ടി വില്ലകൾ ഉപയോഗിക്കുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

കുടുംബമായി താമസിക്കാത്ത വിദേശികൾക്ക് ഒരു കാരണവശാലും പാർപ്പിട മേഖലകളിലേക്ക് താമസം അനുവദിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.