കുവൈത്തില്‍ മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

single-img
4 December 2017

കുവൈത്ത്: മലയാളി യുവാവ് കുവൈത്തില്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വാളാഞ്ചേരി കാവുംപുറം മഠത്തിപറമ്പില്‍ മുഹമ്മദ് (46) ആണ് മരിച്ചത്. സബാഹിയയിലെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കെ.കെ.എം.എ മാഗ്‌നറ്റിന്റെ ആഭിമുഖ്യത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഭാര്യ റസിയ, മക്കള്‍ ഹസീല, ഹസിയ, അബ്ദുള്‍ നാസര്‍.