ശ്രീലങ്കന്‍ താരങ്ങളുടെ ‘കുതന്ത്രങ്ങള്‍ സഹിക്കാതെ’ കോഹ്ലി ബാറ്റ് വലിച്ചെറിഞ്ഞു: മൂന്നാം ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍

single-img
4 December 2017




https://twitter.com/84107010ghwj/status/937219887637741568
https://twitter.com/bahubalikabadla/status/937257945758232576
http://www.bcci.tv/videos/id/5684/smog-pollution-whats-happening

ഇന്ത്യ- ശ്രീലങ്ക മൂന്നാം ടെസ്റ്റ് മല്‍സരത്തിന്റെ രണ്ടാം ദിനത്തില്‍ നാടകീയമായ രംഗങ്ങള്‍ക്കാണ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം വേദിയായത്. അന്തരീക്ഷത്തിലെ പുക മലിനീകരണം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു ലങ്കന്‍ താരങ്ങളുടെ പരാതി.

ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് പൊടി വില്ലനായി എത്തിയത്. ശ്രീലങ്കയുടെ പേസര്‍ ലഹിരു ഗാമേജാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. ഇക്കാര്യം പറഞ്ഞത് പലതവണ ലങ്കന്‍ താരങ്ങള്‍ കളി നിര്‍ത്തി. എത്രയും പെട്ടെന്ന് കളി അവസാനിപ്പിക്കുകയായിരുന്നു ലങ്കയുടെ ലക്ഷ്യം.

തങ്ങള്‍ക്ക് മൈതാനത്ത് നില്‍ക്കാനാവില്ലെന്ന് കാണിക്കാനായി മുഖത്ത് മാസ്‌ക് ധരിക്കുകയും ചെയ്തു. തുടര്‍ന്ന് 17 മിനിട്ട് മത്സരം നിറുത്തിവച്ചു. പിന്നീട് ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് മത്സരം പുനരാരംഭിച്ചത്. ശ്രീലങ്കന്‍ താരങ്ങള്‍ തങ്ങളുടെ തന്ത്രങ്ങള്‍ തുടരുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കുറച്ചുനേരം വിശ്രമത്തിനായി എടുത്തിരുന്നു.

കളി പുനരാരംഭിച്ചപ്പോള്‍ അധികം വൈകാതെ പുക മൂലം മൈതാനത്ത് നില്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി ചണ്ടിമാല്‍ വീണ്ടും അംപയറെ സമീപിച്ചു. കോഹ്‌ലി അപ്പോള്‍ 250 റണ്‍സിനോട് അടുക്കുകയായിരുന്നു. ചണ്ടിമാലിന്റെ പ്രവൃത്തിയില്‍ രോഷം പൂണ്ട കോഹ്‌ലി ബാറ്റ് വലിച്ചെറിഞ്ഞു.

ലങ്കന്‍ താരങ്ങള്‍ക്കുപിന്നാലെ അവരുടെ ടീം അധികൃതരും മൈതാനത്തെത്തി അമ്പയര്‍മാരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. സമയം പാഴാക്കി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ശ്രദ്ധ മാറ്റി വിക്കറ്റ് വീഴ്ത്തുകയായിരുന്നു ലങ്കയുടെ തന്ത്രം.

15 മിനിറ്റു കഴിഞ്ഞ് കളി തുടങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് അശ്വിന്റെ (4) വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ വിരാട് കോഹ്‌ലിയുടെ (243) വിക്കറ്റും. പിന്നീട് ലങ്കന്‍ താരങ്ങളുടെ നടപടിയില്‍ കലിപൂണ്ട കോഹ്‌ലി ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയോടും വൃദ്ധിമാന്‍ സാഹയോടും ഡിക്ലയര്‍ ചെയ്ത് മടങ്ങാന്‍ ആവശ്യപ്പെട്ടു. കോഹ്ലി തീരുമാനം അറിയിച്ചതോടെ ലങ്കന്‍ താരങ്ങള്‍ കയ്യടിക്കുകയും ചെയ്തു.