ആറുവയസ്സുകാരന്‍ ക്ലാസിലിരുന്ന് അള്ളാ എന്ന് വിളിച്ചു; തീവ്രവാദിയെന്ന് ആരോപിച്ച് അധ്യാപിക സ്‌കൂളിലേക്ക് പൊലീസിനെ വിളിച്ചു

single-img
4 December 2017

അമേരിക്കയിലെ ഒരു സ്‌കൂളിലാണ് വിവാദമായ സംഭവം നടന്നത്. ഡൗണ്‍ സിന്‍ട്രം ബാധിച്ച മുഹമ്മദ് സുലൈമാന്‍ എന്ന അറുവയസുകാരന്‍ നിരന്തരം അള്ളാ എന്ന് വിളിക്കുന്നതു കേട്ടപ്പോള്‍ അധ്യാപികക്ക് കുട്ടി തീവ്രവാദിയാണോ എന്ന പേടിയാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിച്ചു.

കുട്ടിയെ എന്നും പഠിപ്പിക്കാറുണ്ടായിരുന്ന അധ്യാപിക സ്‌കൂളില്‍ നിന്ന് പോയതിനെ തുടര്‍ന്ന് പുതിയതായി എത്തിയ അധ്യാപികയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. എന്നാല്‍ കുട്ടിയ്ക്ക് ജന്മനാ ഡൗണ്‍ സിന്‍ട്രമുള്ളതാണെന്നും അള്ളാ എന്ന് വിളിക്കാന്‍ സാധ്യതയില്ലെന്നും പിതാവ് വ്യക്തമാക്കി.

മുഹമ്മദിന് ജനിക്കുമ്പേള്‍ തൊട്ട് ഡൗണ്‍ സിന്‍ട്രം ഉള്ളതായും ഇതുമൂലം ചില മാനസിക അസ്വസ്ഥതകള്‍ ഉള്ളതായും കുട്ടിയുടെ പിതാവ് പറഞ്ഞു. കൂടാതെ കുട്ടിക്ക് ഇതുമൂലം സംസാരിക്കാനും സാധിക്കില്ല. സംസാരിക്കാന്‍ സാധിക്കാത്ത എന്റെ മകന്‍ അള്ളാ എന്ന് ഉരുവിട്ടു എന്ന് കള്ളം പറയുകയാണ്. കുട്ടി തീവ്രവാദിയാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.