ആര്‍എസ്എസ് വിട്ട് സിപിഎമ്മിലെത്തിയ സുധീഷ് മിന്നി വിവാഹിതനായി

single-img
3 December 2017

ആര്‍എസ്എസ് വിട്ട് സിപിഎമ്മിലെത്തിയ സുധീഷ് മിന്നി വിവാഹിതനായി. കൂത്തുപറമ്പ് ടൗണ്‍ ഹാളിലായിരുന്നു ചടങ്ങ്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി ആര്‍.അമൃതയാണ് വധു. ചടങ്ങില്‍ സി.പി.എം നേതാക്കളായ, കോടിയേരി ബാല കൃഷ്ണന്‍, എം വി ഗോവിന്ദന്‍, പി ജയരാജന്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.

വര്‍ഷങ്ങളോളം ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുകയും ഒടുവില്‍ സംഘപരിവാറിന്റെ തനിനിറം മനസിലായതോടെ ആര്‍എസ്എസ് വിട്ട് സിപിഎമ്മിലേക്ക് ചുവടുവെയ്ക്കുകയുമായിരുന്നു സുധീഷ് മിന്നി. ഇപ്പോള്‍ സിപിഎം വേദികളിലെ തീപ്പൊരി പ്രാസംഗികനാണിദ്ദേഹം. നിലവില്‍ സജീവ സിപിഎം പ്രവര്‍ത്തകനായ സുധീഷ് മിന്നി സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും, ചാനല്‍ ചര്‍ച്ചകളിലും സജീവമാണ്.