മുസ്‌ലിം പ്രദേശങ്ങളില്‍ വികസനമെത്തിയത് ബിജെപി അധികാരത്തില്‍ വന്ന ശേഷമാണെന്ന് മോദി: ‘കോണ്‍ഗ്രസിനെ വേരോടെ പിഴുതുമാറ്റും’

single-img
3 December 2017

ജനങ്ങളെ വിഭജിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബറുച്ചില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഗുജറാത്തില്‍ നിന്ന് വേരോടെ പിഴുതുമാറ്റപ്പെടും. യു.പിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.

ഗുജറാത്തിലെ മുസ്‌ലിം പ്രദേശങ്ങളില്‍ വികസനമെത്തിയത് ബിജെപി അധികാരത്തില്‍ വന്നശേഷമാണ്. ഗുജറാത്തില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍ എമാര്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ പേരില്‍ ബംഗളുരുവിലായിരുന്നു. ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് കാരണമില്ലാതെ എതിര്‍ക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

ശനിയാഴ്ച്ച ഒന്നാംഘട്ടവേട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രചാരണം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഒന്‍പത് റാലികളിലാണ് മോദി പങ്കെടുക്കുക.