‘മത്സ്യത്തൊഴിലാളികള്‍ ചെറിയ ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി: ഇത്തരം ദുരന്തങ്ങള്‍ ഒന്നും ഉണ്ടാവുകയേയില്ല’

single-img
3 December 2017


ആഞ്ഞടിക്കുന്ന ഓഖിയുടെ ഭീതിയിലാണ് കേരളവും ലക്ഷദ്വീപും. കടലില്‍ ശക്തിയാര്‍ജിക്കുന്ന ചുഴലിക്കാറ്റ് വിതയ്ക്കുന്ന ദുരന്തം എത്രയെന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കടലില്‍ കുരുങ്ങിയ ജീവനുകളെ രക്ഷിക്കാനുള്ള പരിശ്രമവും മത്സ്യബന്ധനത്തിനുപോയ പ്രിയപ്പെട്ടവര്‍ തിരിച്ചെത്തുന്നതുകാത്ത് തീരത്ത് അലമുറയിടുന്ന ബന്ധുക്കളുടെ മുഖങ്ങളും കടലോരമേഖലയിലെ ഹൃദയഭേദകമായ കാഴ്ചയായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് DANI GORGON എന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

ഒരു അപകടം ഉണ്ടായിട്ട് തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ അല്ലാതെ മറ്റു സുരക്ഷാ സൗകര്യങ്ങളൊന്നും തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം. അതേസമയം കടലിലുള്ള സഹജമായ അപകട സാധ്യത നേരിടാന്‍ മത്സ്യത്തൊഴിലാളികള്‍ തന്നെ തയാറായാല്‍ ഒരു പരിധി വരെ ഇത്തരം നമ്മുക്ക് അപകടങ്ങള്‍ കുറക്കാമെന്നാണ് വിലയിരുത്തല്‍.

ദുരന്തങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതല്‍ ഉള്ള ജോലിസ്ഥലം ആണ് മല്‍സ്യബന്ധനം. എത്ര നല്ല നീന്തല്‍കാരനായാലും ഒരു അപകടത്തില്‍ പെട്ട് കടലില്‍ മുങ്ങികിടക്കേണ്ടി വന്നാല്‍ നമ്മുടെ ശരീര ഊഷ്മാവ് 35ഇ ഡിഗ്രിയില്‍ താഴെ പോകുവാണെങ്കില്‍ ഹൈപോതെമിയ മൂലം മുങ്ങിമരണം സംഭവിക്കാം.

വെള്ളത്തിന്റെ ഊഷ്മാവ്, കാറ്റിന്റെ ഊഷ്മാവ്, നിങ്ങളുടെ ശരീരത്തിന്റെ ചലനങ്ങള്‍, നിങ്ങളുടെ പ്രായം, നിങ്ങളുടെ ആരോഗ്യ സ്ഥിതി, നിങ്ങളുടെ പൊസിഷന്‍ എന്നിവയില്‍ ആസ്പദമാക്കി ബന്ധപെട്ടു കിടക്കുന്നാണിത്. വള്ളമോ ബോട്ടോ മറിഞ്ഞു കിടന്നാല്‍ നിങ്ങള്‍ അവയെ വിട്ടു പോകാതെ പൊങ്ങിക്കിടക്കുന്ന വള്ളത്തിലോ ബോട്ടിലോ കന്നാസിലോ തടിയിലോ പിടിച്ചു കിടക്കുകയാണ് വേണ്ടത്. നീന്തുവാന്‍ ശ്രമിച്ചാല്‍ ഊര്‍ജവും ശരീര ഊഷ്മാവും ക്രമേണ കുറയും. കൂടാതെ കാറ്റിന്റെ ഗതി നോക്കി കാറ്റിന്റെ എതിര്‍ ദിശയില്‍ ബോട്ടിനെയോ വള്ളത്തെയോ കവചമാക്കി പൊങ്ങി കിടക്കാന്‍ ശ്രമിക്കുക. വള്ളത്തിലും ബോട്ടിലും ഉള്ള ആളുകള്‍ കൂട്ടമായി തന്നെ പരസ്പരം കെട്ടിപിടിച്ചു കിടക്കാന്‍ ശ്രമിച്ചാല്‍ ശരീര ഊഷ്മാവ് നിയന്ത്രിക്കാന്‍ ഒരു പരിധി വരെ സഹായിക്കും.

മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും കൈയ്യില്‍ കരുതേണ്ട ചില വ്‌സ്തുക്കളുണ്ട്. അപകടങ്ങള്‍ മുന്‍ക്കൂട്ടി കണ്ട് ഇവ ഉപയോഗിച്ചാല്‍ വലിയൊരു ശതമാനം അപകടവും ഒഴിവാക്കാന്‍ സാധിക്കും. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ കൈയ്യില്‍ കരതേണ്ട ഒന്നാണ് ലൈഫ് ജാക്കറ്റ് (Type I PFD). തീരക്കടല്‍ മത്സ്യബന്ധനത്തിനും വള്ളങ്ങള്‍ക്കും ഔട്‌ബോര്‍ഡ് എന്‍ജിന്‍ വെച്ച വള്ളങ്ങള്‍ക്കും യോജിച്ചതാണ് ലൈഫ് ജാക്കറ്റ് (Type III PFD).ഇതിന് 5,000 രൂപയാണ് വില.

മത്സ്യബന്ധനത്തിന് പോകുനേനവരോ അല്ലാത്തവരോ ആയ ആര്‍ക്ക് വേണമെങ്കിലും ഉപകരിക്കുന്ന വസ്തു ആണ് റിങ് ലൈഫ് ബോയ്. പലപ്പോഴും മറ്റുള്ളവരെ രക്ഷിക്കാനായി എറിഞ്ഞു കൊടുക്കാന്‍ ഉപകാരപ്രദമാക്കുന്ന ഒന്നാണിത്. കടുത്ത തിരയുള്ളപ്പോള്‍ ഏറ്റവും ഫലപ്രദമാണിത്. കാറിന്റെ ടയര്‍ പോലെ ഇരിക്കുന്ന ഈ വസ്തുവിന് 4,000 രൂപ യാണ് വില.
ലൈഫ് ജാക്കറ്റോ റിങ് ലൈഫ് ബോയിയോ ഇവയില്‍ ഏതെങ്കിലും ഒന്ന് ആളു വീതം ഒരെണ്ണം ഇല്ലാതെ കടലില്‍ ഇറങ്ങുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിനു സമമാണ്.

അതേസമയം ലക്ഷങ്ങളും കോടികളും മുടക്കി ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ബോട്ടു വാങ്ങുന്നവര്‍ ഒരു ലൈഫ് റാഫ്ട് (Open Reversible or canopyt ype Liferaft) വാങ്ങി ബോട്ടില്‍ സൂക്ഷിക്കണം. പ്രതികൂല കാലാവസ്ഥയില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് സംരക്ഷണമാകും. ഒരു ലൈഫ് റാഫ്ടില്‍ അത്യാവശ്യം അതിജീവനത്തിനുള്ള സാധനങ്ങള്‍ ഉണ്ടാകും. നാലോ അതിലധികമോ ആളുകള്‍ക്ക് വേണ്ടിയുള്ള വസ്തുക്കള്‍ അടങ്ങുന്നതാണിത്.

ഫ്രീക്ഇന്‍സിയില്‍ (EPIRB Free Float Type 406M-Hz ) അപകടമുണ്ടായാല്‍ നിങ്ങളുടെ പൊസിഷന്‍ സാറ്റെല്ലിട്ടിനോട് അറിയിക്കുന്ന ഉപകരണമാണിത്. വെള്ളത്തില്‍ വീണാല്‍ ആക്ടിവേറ്റ് ആകുന്നത്, മാന്വല്‍ ആയി ആക്ടിവേറ്റ് ചെയുന്നത് എന്നിങ്ങനെ ഇത് രണ്ടുതരത്തിലുണ്ട്. ആഴക്കടല്‍ മല്‍സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്ക് ഇത് നല്ലതാണ്. ഒരു മൂന്ന് കിലോ പേകണവയുടെ വലിപ്പം ഉണ്ടാകും ഇവയ്ക്ക്. ബോട്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്തു വെക്കുന്നാണിത്. ബോട്ടു മുങ്ങിയാല്‍ അപ്പോള്‍ തന്നെ Cospas-Sarsat F¶ kmässeäv ശൃംഖലയില്‍ ഇത് സന്ദേശം എത്തിക്കും.

1982 മുതല്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ ഒരു അന്താരാഷ്ട്ര ഉപകരണമാണിത്. ഇപ്പോള്‍ നിലവില്‍ 29 രാജ്യങ്ങള്‍ ഇതില്‍ അംഗങ്ങള്‍ ആയി ഉണ്ട്. നമ്മുടെ ISRO ഇതിന്റെ ഒരു മെമ്പറും ഈ റീജിയണിലെ മെയിന്‍ MRCC കോഓര്‍ഡിനേഷന്‍ സെന്ററും ആണ്. അടുത്തിടെ ISRO നമ്മുടെ ഫിഷിങ് കമ്മ്യൂണിറ്റിക്കു വേണ്ടി ഇതിന്റെ ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ ഉണ്ടാക്കുകയും തദ്ദേശീയമായി ഇത് നിര്‍മ്മിക്കാന്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ഈ ഉപകരണം വാങ്ങിച്ചാല്‍ പിന്നെ മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ ഇതിന്റെ ബാറ്ററി ഒന്ന് മാറ്റണമെന്നല്ലാതെ മറ്റ് ചെലവുകളൊന്നുമില്ല.

അതേസമയം EPIRB യെ പോലെ മറ്റൊന്നാണ് PLB. പിഎല്‍ബി താരതമ്യേന ചെറുതാണ്. ഇതിന് ഒരു ചാളയുടെ വലിപ്പമേ ഉണ്ടാകൂ. ഇത് വ്യക്തികള്‍ക്ക് ധരിക്കാന്‍ ഉള്ളതാണ്. ഇതിന്റെ വാട്ടര്‍പ്രൂഫ് മോഡല്‍ ആണ് ഏറ്റവും ഉപകാരപ്രദം. ഇത് നിങ്ങളുടെ അരയില്‍ ഒരു ബെല്‍റ്റില്‍ കെട്ടി വെച്ചാല്‍ നിങ്ങള്‍ വെള്ളത്തില്‍ വീണു അപകടത്തില്‍ പെടുമ്പോള്‍ കൈ കൊണ്ട് ഞെക്കി ആക്ടിവേട് ചെയുക. അപ്പോള്‍ തന്നെ നിങ്ങളുടെ സ്ഥലം മൊബൈലില്‍ കാള്‍ വിളിച്ചാല്‍ റിങ് അടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കടഞഛയിലെ വേണ്ടപ്പെട്ടവരെ അറിയിക്കും.

ISRO യിലെ ശാസ്ത്രജ്ഞന്മാര്‍ അപ്പോള്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കും. ഇതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡീറ്റെയില്‍സ് ചെക്ക് ചെയ്യുകയും ആ നമ്പറില്‍ വിളിച്ച് തെറ്റായി വന്ന അപകട സന്ദേശമല്ല എന്ന് ഉറപ്പു വരുത്തി  സെര്‍ച്ച് & റെസ്‌ക്യൂ ടീമിനെ  അറിയിക്കുകയും ചെയ്യും. ഒരിക്കല്‍ ആക്ടിവേറ്റ് ചെയ്താല്‍ ഇരുപത്തിനാലു മണിക്കൂര്‍ നേരത്തേക്ക് ഇത് പ്രവര്‍ത്തനത്തില്‍ ആയിരിക്കും.

LED Flare. eVDS (electronic Visual Distress Signals )  ആണ് മറ്റൊന്ന്. മറ്റുള്ളവരെ അവര്‍ അപകടത്തില്‍ പെട്ടു എന്ന് അറിയിക്കാനുള്ള ഉപകരണമാണിത്. ആക്ടിവേറ്റ് ചെയ്താല്‍ ഇവ 6 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. 3 നോട്ടിക്കല്‍ മൈല്‍ ദൂരെ നിന്ന് ഈ ലൈറ്റ് കാണാന്‍ പറ്റും. ഹെലികോപ്റ്ററിനു ഒരു എട്ടോ ഒന്‍പതോ മൈല്‍ ദൂരെ നിന്നും കാണാന്‍ സാധിക്കും.  ഇത് ഒരു ടോര്‍ച്ച ലൈറ്റിന്റെ വലിപ്പമേ ഉള്ളൂ. ബോട്ടിലോ വള്ളത്തിലോ ഇത് എളുപ്പം എടുക്കാന്‍ പറ്റുന്ന രീതിയില്‍ വെച്ചേക്കുക. വള്ളക്കാര്‍ക്കും ചെറു ബോട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന ഒന്നാണിത്.
തൂക്കി കൊണ്ട് നടക്കാന്‍ പറ്റിയ മൊബൈല്‍ വലിപ്പത്തിലുള്ള എമര്‍ജന്‍സി VHF (പോര്‍ട്ടബിള് & വാട്ടര്‍പ്രൂഫ്) ആയിട്ടുള്ള ഒന്നാണ് റേഡിയോ.  എവിടെയെങ്കിലും അപകടങ്ങള്‍ ഉണ്ടെകില്‍ മറ്റുള്ളവരെ അറിയിക്കുന്നതിനും അപകടത്തില്‍ പെട്ടാല്‍ മറ്റുള്ളവരുടെ സഹായം തേടുന്നതിനും ഉപകരിക്കുന്നതാണിത്. വള്ളക്കാര്‍ക്കും ബോട്ടുകാര്‍ക്കുമാണിത്
കൂടുതല്‍ പ്രയോജനപ്പെടുക.
ബോട്ടുകള്‍ക്ക് വേണ്ടിയുള്ള ക്ലാസ് ബി ട്രാന്‍സ്‌പോണ്ടര്‍ (Class B Transponder) . നിങ്ങള്‍ എവിടെയുണ്ടെന്ന് കരയില്‍ ഉള്ള നേവി, കോസ്റ്റ്ഗാര്‍ഡ്, പോര്‍ട്ട് അതോറിറ്റി എന്നിവര്‍ക്കും കടലില്‍ കൂടി പോകുന്ന മറ്റുള്ള ഷിപ്പുകള്‍ക്കും മനസിലാകും. നിങ്ങളുടെ ബോട്ടില്‍ ട്രാന്‍സ്‌പോണ്ടര്‍ ഉണ്ടെങ്കില്‍ കൊമേര്‍ഷ്യല്‍ ഷിപ്പില്‍ അവരുടെ റഡാറില്‍ പെട്ടെന്ന് തന്നെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു.  ഒരു കൂട്ടിയിടി അപകടം സംഭവിച്ചാല്‍ നിങ്ങളുടെ ബോട്ടിന്റെ സഞ്ചാര പാതയും ഷിപ്പിന്റെ സഞ്ചാര പാതയും കണ്ടു പിടിക്കാന്‍ ഇതുവഴി സാധിക്കും.
ഏകദേശം 40 ലക്ഷത്തോളം മല്‍സ്യബന്ധന തൊഴിലാളികള്‍ നമ്മുടെ 7000 കിലോമീറ്റര്‍ വരുന്ന സമുദ്രതീരത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും പേരുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള വലിയൊരു മുന്‍ കരുതലാണിത്. ദുരന്തം ഉണ്ടെങ്കില്‍ മാത്രമേ ദുരന്ത നിവാരണം ആവശ്യമുള്ളൂ.അതുകൊണ്ടുത്തന്നെ വലിയൊരു ദുരന്തം ഒഴിവാക്കാന്‍ ഇത്തരം ചെറിയ മുന്‍കരുതലുകളെടുക്കാന്‍ സര്‍ക്കാരും തയ്യാറാകേണ്ടതുണ്ട്.