മുരളി വിജയും കോഹ്ലിയുമായുള്ള ഡാബ് ഡാന്‍സ് വൈറല്‍: ആഘോഷം സെഞ്ചുറിയടിച്ചതിനു പിന്നാലെ

single-img
3 December 2017


http://www.bcci.tv/videos/id/5664/dab-lessons-anyone

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഓപ്പണര്‍ മുരളി വിജയ് സെഞ്ചുറിയടിച്ചതിനു പിന്നാലെ കോഹ്ലിയുമായി ചേര്‍ന്നു നടത്തിയ ഡാബ് ഡാന്‍സ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പുതു തലമുറക്കാര്‍ക്കിടയില്‍ വലിയ തോതില്‍ പ്രചരിക്കുന്ന ഇനമാണ് ഡാബ് ഡാന്‍സ്.

തല താഴ്ത്തിപിടിച്ച് കൈമടക്കി മുഖത്തോട് സമാന്തരമാക്കി പിടിച്ച് മറ്റേ കൈ പിന്നിലേക്ക് ഉയര്‍ത്തി നില്‍ക്കുന്നതാണ് ഡാബ് ഡാന്‍സ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് ആദ്യമായല്ല ഡാബ് ഡാന്‍സ് നടക്കുന്നത്. ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിന് ഡാബ് ഡാന്‍സ് ആദ്യമായി കളത്തില്‍ പരിചയപ്പെടുത്തുന്നത്.

കഴിഞ്ഞ ജൂലൈ ആഗസ്തില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ പ്രകടനം. ഷോട് ലെഗില്‍ മനോഹരമായ ഒരു ക്യാച്ച് എടുത്തതിന് പിന്നാലെയായിരുന്നു രാഹുല്‍ ഡാബ് ഡാന്‍സ് ചുവടുകളോടെ ആഹ്ലാദം പ്രകടിപ്പിച്ചത്.

പുതു തലമുറക്കാര്‍ക്കിടയില്‍ വലിയ തോതില്‍ പ്രചരിക്കുന്ന ഡാബ് ഡാന്‍സ് വന്നത് അമേരിക്കയില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ ഹിപ് ഹോപ് സംഗീതപരിപാടിക്കിടെയാണ് ഈ ചുവട് പ്രത്യക്ഷപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

ആരാണ് ഡാബ് ചുവടുകള്‍ ആദ്യം വെച്ചതെന്നതു സംബന്ധിച്ച് ഇന്നും തര്‍ക്കങ്ങളുണ്ട്. എന്തായാലും കുട്ടികള്‍ക്കിടയിലാണ് ഈ ചുവട് അതിവേഗം പ്രചരിച്ചത്. നാലാമത്തെ ബാലന്‍ഡി ഓര്‍ പുരസ്‌ക്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ലഭിച്ചപ്പോള്‍ മകനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ പിതാവിനെ അഭിനന്ദിച്ചത് ഈ ഡാബ് ഡാന്‍സ് ചെയ്തായിരുന്നു.