നിങ്ങളുടെ മൊബൈലില്‍ ട്രൂകോളര്‍ ഉണ്ടോ?: എങ്കില്‍ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്‌തോളൂ

single-img
2 December 2017

ട്രൂകോളര്‍ ആപിനെതിരെ മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ബ്യൂറോ. ആപ് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എത്രയും പെട്ടന്ന് ആപ് ഡിലീറ്റ് ചെയ്യണമെന്നും ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചിട്ടുണ്ട്.

ഇതിനൊടൊപ്പം ചൈനീസ് നിര്‍മിതമായ നാല്‍പത് ആപുകള്‍ക്കെതിരെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്വീഡന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രൂ സോഫ്റ്റ്‌വെയര്‍ ആണ് ആപിന്റെ ഉടമസ്ഥര്‍.

അടുത്തകാലത്തായി വന്‍തോതില്‍ ചൈനീസ് കമ്പനികളുടെ നിക്ഷേപം എത്തിയതാണ് ട്രൂകാളറിന് വിനയായത്. കൂടാതെ കുറഞ്ഞ ചെലവില്‍ സെര്‍വറുകള്‍ സ്ഥാപിക്കാനുള്ള സൗകര്യം മുന്‍നിര്‍ത്തി ചൈനയിലാണ് ട്രൂകോളര്‍ സെര്‍വറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ സെര്‍വറുകളിലൂടെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആപ് ചോര്‍ത്തുന്നുവെന്നാണ് ആരോപണം.