ക്യാച്ച് എടുക്കാനുള്ള ശ്രമത്തില്‍ ഷൂ തെറിച്ചുപോയി: ലക്മലിന്റെ ക്യാച്ച് കണ്ട് ഔട്ടായ ധവാന്‍ പോലും ചിരിച്ചുപോയി: വീഡിയോ വൈറല്‍

single-img
2 December 2017

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റിനിടയിലായിരുന്നു സംഭവം. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പുറത്താക്കാന്‍ ലങ്കന്‍ താരം ലക്മല്‍ എടുത്ത കിടിലന്‍ ക്യാച്ചാണ് വീഡിയോയിലുള്ളത്. ധവാന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ലക്മലിന്റെ ഷൂ അഴിഞ്ഞുപോയി.

എന്നാല്‍ ഒറ്റ ഷൂവുമായി ലക്മല്‍ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ലക്മലിന്റെ ആ ക്യാച്ച് എല്ലാവരിലും ചിരി പടര്‍ത്തി. പവലിയനിലേക്ക് മടങ്ങിപ്പോകുമ്പോള്‍ ലക്മലിന്റെ ക്യാച്ച് ഓര്‍ത്ത് ധവാന്‍ ചിരിക്കുന്നുണ്ടായിരുന്നു.

http://www.bcci.tv/videos/id/5662/the-shoe-side-story