ഇന്ന് യുഡിഎഫ് ഹർത്താൽ

single-img
2 December 2017

നബിദിന റാലിക്കിടെ അക്രമമുണ്ടായതിൽ പ്രതിഷേധിച്ച് താനൂർ നിയോജക മണ്ഡലത്തിൽ ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ യുഡിഎഫ്‌ ഹർത്താൽ.

നബിദിന റാലികള്‍, ശബരിമല തീര്‍ത്ഥാടകര്‍, വിവാഹം. ദീര്‍ഘദൂര യാത്രക്കാര്‍, എയര്‍ പോര്‍ട്ട് യാത്രക്കാര്‍ എന്നിവരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

താനൂര്‍ ഉണ്ണിയാലില്‍ നബിദിന റാലിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്.