ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരിയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ: ചിത്രം വൈറല്‍

single-img
2 December 2017

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ദുല്‍ഖറിന്റെ ആരാധകര്‍ ഏറെനാളായി കത്തിരിക്കുകയായിരുന്നു മറിയം അമീറ സല്‍മാന്‍ എന്ന കൊച്ചു സുന്ദരിയെ ഒരു നോക്ക് കാണാന്‍ വേണ്ടി.

ദുല്‍ഖറിന്റെ ഭാര്യ അമാലിന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് അമീറയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു.

മേയ് 5നായിരുന്നു മറിയം അമീറ സല്‍മാന്‍ എന്ന കുഞ്ഞു മാലാഖയുടെ പിറവി.