കടലില്‍ കാണാതായത് 262 ബോട്ടുകള്‍; പൂന്തുറയില്‍ പ്രതിഷേധം ശക്തം, പ്രദേശവാസികള്‍ റോഡുപരോധിച്ചു

single-img
1 December 2017

പൂന്തുറ/തിരുവനന്തപുരം: കടലില്‍ അകപ്പെട്ടവരെ ഉടന്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ വഴി തടയുന്നു. ഏറ്റവുമധികം മല്‍സ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തന നടപടികള്‍ കൃത്യമല്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ റോഡുപരോധിച്ചു. രാവിലെ മുതല്‍ പൂന്തുറയില്‍ പ്രതിഷേധം ശക്തമായിരുന്നു.

അധികൃതര്‍ ആരും തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും കലക്ടര്‍ പോലും അവിടേക്ക് എത്തിയില്ലെന്നാണ് ആരോപണം. രക്ഷാപ്രവര്‍ത്തനത്തിന് പുറംകടലിനെക്കുറിച്ചു നന്നായി അറിയുന്ന തങ്ങളെയും കൊണ്ടുപോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.