മഥുരയിലെ മുനിസിപ്പല്‍ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

single-img
1 December 2017

ലക്‌നോ: ഉത്തര്‍പ്രദേശിലെ മഥുരയിലെ മുനിസിപ്പല്‍ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും തുല്യവോട്ട്. മഥുര കോര്‍പ്പറേഷനിലെ 56 ാം വാര്‍ഡിലാണ് കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒപ്പത്തിനൊപ്പമെത്തിയത്. ഇരു സ്ഥാനാര്‍ത്ഥികളും 874 വോട്ടുകള്‍ വീതം നേടി.

ഇതോടെ വിജയിയെ കണ്ടെത്താന്‍ നറുക്കെടുപ്പ് നടത്താനുള്ള തീരുമാനത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.