മത്സരത്തിനിടെ വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിനു ഷറപ്പോവയുടെ മറുപടി;വീഡിയോ കാണാം

single-img
1 December 2017

ഇസ്താംബുളില്‍ മത്സരത്തിനെത്തിയ ലോക ടെന്നീസ് താരം മരിയ ഷറപ്പോവയെ ഒരു ആരാധകന്‍ ശരിക്കും അത്ഭുതപ്പെടുത്തി. അടുത്ത സീസണില്‍ മികച്ച പ്രകടനത്തിനായി കഠിനമായ പരിശീലനത്തിലാണ് റഷ്യന്‍ സുന്ദരി. പ്രാദേശിക താരമായ കാഗ്ല ബുയൂകക്കെയുമായുളള മത്സരത്തിനിടെയാണ് സംഭവം. ഷറപ്പോവ സെര്‍വ് ചെയ്യാനായി നില്‍ക്കുമ്പോഴായിരുന്നു ആരാധകന്റെ ചോദ്യം.’മരിയ, നീ എന്നെ വിവാഹം ചെയ്യുമോ?’

https://www.youtube.com/watch?v=e6TLTQWHuqQ

ഇതുകേട്ട് കാണികള്‍ ഉറക്കെ ചിരിച്ചു. ചിലപ്പോള്‍ താങ്കളെ വിവാഹം ചെയ്യുമായിരിക്കും എന്നുത്തരം നല്‍കി ഷറപ്പോവ കളി തുടര്‍ന്നു. ഇതു കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.

സിനാന്‍ എര്‍ദേം ഹാളിലായിരുന്നു മത്സരം നടന്നത്. മത്സരത്തില്‍ ലോക റാങ്കില്‍ 161-ാം സ്ഥാനക്കാരിയായ കാഗ്ല ബുയുകാകസിയെ ഷറപ്പോവ തോല്‍പിക്കുകയും ചെയ്തു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷറപ്പോവയുടെ വിജയം. സ്‌കോര്‍: 6-7, 0-6.

സമാനമായ സാഹചര്യത്തില്‍ സ്റ്റെഫി ഗ്രാഫും മറുപടി നല്‍കിയിരുന്നു.