ഇന്ന് ലോക എയ്ഡ്സ് ദിനം എച്ച്ഐവിയും എയ്ഡ്സും തമ്മില്‍ എന്താണ് വ്യത്യാസം? കൂടുതലായറിയൂ….

single-img
1 December 2017

ഇന്ന് ലോക എയ്ഡ്സ് ദിനം. 1988 മുതലാണ് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു തുടങ്ങിയത്. എയ്ഡ്‌സ്, അതു പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയൊക്കെയാണു ദിനാചരണ ലക്ഷ്യം.

‘എന്റെ ആരോഗ്യം എന്റെ അവകാശമാണ്’ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. 2030ഓടെ എച്ച്ഐവി വൈറസ് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

എയ്ഡ്സും എച്ച് ഐ വിയും ഒന്നാണോ? എയ്ഡ്സ് എന്ന മാരകരോഗം മനുഷ്യരില്‍ കണ്ടെത്തിയതുമുതലുള്ള ചോദ്യമാണിത്. പലപ്പോഴും കൃത്യമായ അറിവില്ലാത്തതിനാല്‍ തന്നെ എയ്ഡ്സിനെതിരെയുള്ള പ്രതിരോധ ചികിത്സയെ പറ്റി ആരും ചിന്തിക്കാറില്ല.

മനുഷ്യന്റെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയും അതുവഴി മാരകരോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന ഭീകരമായ അവസ്ഥയാണ് എയ്ഡ്സ്. എന്നാല്‍ അതോടൊപ്പം തന്നെ ഇതു നല്‍കുന്നത് ഭയവും ഭീതിയുമാണ് എന്നതാണ് സത്യം. എച്ച് ഐ വി എന്നത് ഹ്യുമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി എന്ന പേരിലുള്ള ഒരു വൈറസ് ആണ്. എന്നാല്‍ എയ്ഡ്സ് എന്നത് ഒരു രോഗാവസ്ഥയും. എച്ച് ഐ വി ബാധിച്ചാല്‍ അത് നമ്മുടെ രോഗ പ്രതിരോധ ശേഷിയെ നശിപ്പിക്കുന്നു.
ഇത് രോഗങ്ങള്‍ നമ്മുടെ ശരീരത്തിലേക്ക് പെട്ടെന്ന് പ്രവേശിക്കാന്‍ കാരണമാകുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രതിരോധ ശക്തി നഷ്ടപ്പെട്ട രോഗാവസ്ഥയെയാണ് എയ്ഡ്സ് എന്നു പറയുന്നത്. എല്ലാ എച്ച് ഐ വി വൈറസുകളും എയ്ഡ്സ് ആയി മാറില്ല. എന്നാല്‍ എല്ലാ എയ്ഡ്സും എച്ച് ഐ വി ആയി മാറും. മാത്രമല്ല ഇത്തരം വൈറസ് ബാധിച്ച ഒരാളുടെ ശരീരത്തില്‍ നിന്നും വൈറസിനെ പൂര്‍ണമായും നീക്കം ചെയ്യാനും കഴിയില്ല. അതേസമയം എച്ച് ഐ വി ബാധിച്ച ഒരാള്‍ക്ക് ചികിത്സ ഉടന്‍ നടത്തുകയാണെങ്കില്‍ അത് ഫലപ്രദമായിരിക്കും.

എന്നാല്‍ ഇത് എയ്ഡ്സ് ആയി മാറിക്കഴിഞ്ഞാല്‍ പിന്നീട് മരണം മാത്രമായിരിക്കും രക്ഷ. എച്ച് ഐ വി പകരും എച്ച് ഐ വി വൈറസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരും. എയ്ഡ്സ് എന്ന രോഗാവസ്ഥ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരില്ല. എച്ച് ഐ വി ബാധയുണ്ടെന്ന് തിരിച്ചറിയാന്‍ രക്തത്തിലേയും ഉമിനീരിലേയും ആന്റി ബോഡീസ് പരിശോധിച്ചാല്‍ മതി. എന്നാല്‍ എയ്ഡ്സ് എന്ന രോഗാവസ്ഥയിലേക്കെത്തുമ്പോഴേയ്ക്കും തിരിച്ചറിയാനുള്ള കാലയളവിന് ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നു.

എച്ച് ഐ വി ബാധിച്ചാല്‍ അതിന്റെ ആദ്യ ലക്ഷണങ്ങള്‍ ഉടന്‍ തന്നെ പുറത്തു വരും. അത് എയ്ഡ്സിലേക്കെത്തിയെങ്കില്‍ പിന്നീട് രക്ഷയില്ല. എയ്ഡ്സിലേക്കെത്തിയാല്‍ തുടര്‍ച്ചയായ പനി, വിട്ടുമാറാത്ത ചുമ, അനിയന്ത്രിതമായ ഭാരം കുറയല്‍ എന്നിവയുണ്ടാകും. ചികിത്സയും ജീവിത ദൈര്‍ഘ്യവും പലരിലും വ്യത്യാസപ്പെട്ടിരിക്കും. രോഗപ്രതിരോധ ശേഷി അനുസരിച്ചായിരിക്കും പലര്‍ക്കും ചികിത്സ ഫലിയ്ക്കുന്നത്. മാത്രമല്ല എയ്ഡ്സ് എന്ന അവസ്ഥയിലേക്കെത്തുമ്പോഴേയ്ക്കും ചികിത്സ ഫലിക്കാത്ത സ്ഥിതിയായിരിക്കും.