മഥുരയില്‍ നറുക്കിലെ ഭാഗ്യം ബിജെപിക്ക്; തുള്ളിച്ചാടി വിജയി

single-img
1 December 2017

ന്യൂഡല്‍ഹി: യു.പിയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ മഥുരയിലെ 56 ാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ നറുക്കെടുപ്പിലൂടെ വിജയിയായി പ്രഖ്യാപിച്ചു. ഇവിടെ ബി.ജെ.പിയും കോണ്‍ഗ്രസും 874 വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് ഫലപ്രഖ്യാപനം നറുക്കെടുപ്പിലേക്ക് നീങ്ങിയത്. ബി.ജെ.പിയുടെ മീര അഗര്‍വാള്‍ ആണ് ഇവിടെ വിജയിയായത്.

നറുക്കെടുപ്പ് ഫലത്തിനായി ആകാംക്ഷയോടെ കാത്തുനിന്ന മീര ഫലം അറിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്