വീട്ടുമുറ്റത്ത് കാറ് പാര്‍ക്ക് ചെയ്യുന്നതിനിടെ കാറ് തട്ടി ;ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

single-img
1 December 2017

മലപ്പുറം ; കാര്‍ മാറ്റി പാര്‍ക്ക് ചെയ്യവേ അബദ്ധത്തില്‍ കാര്‍ തട്ടി ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് അഞ്ചോടെ വള്ളിക്കുന്ന് അരിയല്ലൂരിലെ മാണിയം കുളത്തിനടുത്ത് പുനത്തില്‍ വികാസിന്റെയും രാഖിയുടെയും മകള്‍ ജാനിയാണ് മരിച്ചത്

കാര്‍ നേരത്തെ കൊണ്ടുവന്ന പാര്‍ക്ക് ചെയ്തിരുന്നത് വീട്ടുമുറ്റത്തെ പാര്‍ക്കിംഗ് ഏരിയയില്‍ അല്ലായിരുന്നു.തുടര്‍ന്ന് പാര്‍ക്കിംഗ് ഏരിയയിലേക്ക് വാഹനം പാര്‍ക്ക് ചെയ്യാനായി വീട്ടുമുറ്റത്ത് നിന്നും രണ്ടാമതും എടുക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് കാറിനു പിറകില്‍ നില്‍ക്കുന്നതു കാണാന്‍ സാധിച്ചില്ല. പൂമുഖത്തുണ്ടായിരുന്ന കുഞ്ഞ് നിരങ്ങി വന്നതാകാം വീട്ടുമുറ്റത്തേക്കെന്നു കരുതുന്നു.