അധ്യാപകന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് 4 വയസുകാരി ആശുപത്രിയില്‍; പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

single-img
1 December 2017

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലുവയസുകാരിയെ കായികാധ്യാപകന്‍ മാനഭംഗത്തിനിരയാക്കി. പീഡനത്തെ തുടര്‍ന്ന് ഗുരുതരപരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെ പിതാവ് പരാതി നല്‍കി. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് നിന്നും രക്തം വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോയപ്പോഴാണ് പീഡനമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. അണുബാധയേറ്റതായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

അതേസമയം സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ സ്‌കൂളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.