മെട്രോയുടെ ആനക്കുട്ടന് സ്റ്റാറ്റസിനൊത്ത പേര് ആവശ്യപ്പെട്ട് കൊച്ചി മെട്രോ; ‘കുമ്മനാന’ എന്നായാലോ എന്ന് സോഷ്യല്‍മീഡിയ

single-img
1 December 2017

കൊച്ചി മെെേട്രായുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് ഒരു പേര് വേണം. കൊച്ചി മെട്രോ ഒഫീഷ്യല്‍ പേജിലാണ് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചത്. `പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ’ എന്നായിരുന്നു പരസ്യം.അപ്പു,തൊപ്പി,കുട്ടന്‍ ഈ പേരൊന്നും വേണ്ട.അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല `കൂള്‍’ ആയൊരു പേര്.ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം.
ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് ഭാഗ്യചിഹ്നത്തിന് നല്‍കും.ആവേശകരമായാണ് ഫെയ്സ്ബുക്ക് പ്രതികരിച്ചത്.

കൂടുതല്‍ ലൈക്ക് കിട്ടുന്ന മൂന്നു പേരുകള്‍ ഷോര്‍ട്ട്‌ലിസ്റ്റിട്ടായിരിക്കും വിജയിയെ കണ്ടെത്തുന്നത്. നാലാം തീയ്യതി വൈകുന്നേരം ആറുവരെയാണ് പേരിടാനുള്ള സമയം.

കൊച്ചാന,മോട്ടു, മെട്രാന, കോമല്‍, കേശവന്‍ ,കോമെറ്റ്,ശ്രീ..തുടങ്ങി നിരവധി പേരാണ് ഇനതിനോടകം കമന്റ് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ പേരിലാണ് കൗതുകം.മറ്റൊന്നുമല്ല ‘കുമ്മനാന’. .ഇതിനകം 2100 ലൈക്കുകള്‍ `കുമ്മനാന’യ്ക്ക് കിട്ടിക്ക‍ഴിഞ്ഞു.

മെട്രോ ട്രെയിനിന്റെ കന്നിയാത്രയില്‍ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും മറ്റ് പ്രമുഖര്‍ക്കുമൊപ്പം ക്ഷണിക്കപ്പെടാത്ത അതിഥിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കയറിപ്പറ്റിയതോടെ സമൂഹമാധ്യമങ്ങളില്‍ ഉത്ഭവിച്ച പേരാണ് കുമ്മനടി.വന്‍തോതിലാണ് കുമ്മനടിക്കുക എന്ന പ്രയോഗത്തിന് പ്രചാരം ലഭിച്ചത്. ട്രോളുകളായും മറ്റും കുമ്മനടി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയപ്പോള്‍ ചിലര്‍ ദൈനംദിന സംഭാഷണങ്ങളില്‍ പോലും ഈ വാക്ക് ഉപയോഗിച്ചു തുടങ്ങി.

 

Name our mascot and win exciting prizes!Steps to contest:1. Comment your entry2. Share your entry & get maximum…

Posted by Kochi Metro on Thursday, November 30, 2017