സഹികെട്ട് പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍ പറഞ്ഞു; ‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്, മരിച്ചിട്ടില്ല’

single-img
30 November 2017

ഇസ്ലാമാബാദില്‍ ഉണ്ടായ ആക്രമണത്തില്‍ പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇസ്ലാമാബാദില്‍ കൊല്ലപ്പെട്ട ആറു പേരില്‍ ഒരാള്‍ക്ക് ഉമറിന്റെ മുഖഛായ ഉണ്ടായിരുന്നു. ഈ ഫോട്ടോയാണ് തെറ്റിദ്ധാരണയുണ്ടാക്കിയത്.

ഇതോടെ സഹികെട്ട താരം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കിയത്. ‘ദൈവത്തിന് സ്തുതി, ഞാന്‍ സുരക്ഷിതനാണ്. ലാഹോറില്‍ സുഖമായിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്.

നാഷണല്‍ ട്വന്റി കപ്പിന്റെ സെമിഫൈനലില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍’ ഉമര്‍ ട്വിറ്ററില്‍ കുറിച്ചു.
ട്വിറ്ററില്‍ ഒരു വീഡിയോയും ഉമര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് വീഡിയോയിലൂടെ ഉമര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.