നാളെ പൊതു അവധിയില്ല: വാട്‌സ്ആപ് പ്രചരണം വ്യാജം

single-img
30 November 2017

ഡിസംബര്‍ ഒന്നിന് പൊതുഅവധി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. ഡിസംബര്‍ ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാളെ എംജി യൂണിവേഴ്‌സിറ്റി നടത്താന്‍ ഇരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായും വാര്‍ത്തയില്‍ വിശദീകരിച്ചിരുന്നു.

എംജി യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചതായി വൈസ് ചാന്‍സിലര്‍ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനം എടുത്തുവെന്നും പുതിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും വ്യാജ വാര്‍ത്തയില്‍ പരമാര്‍ശമുണ്ടായിരുന്നു. നബിദിനം പ്രമാണിച്ചാണ് ഒന്നാം തിയതി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.