മോദിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ ഇടിച്ചുകയറി ‘കുട്ടി അപരന്‍’: വീഡിയോ വൈറല്‍

single-img
30 November 2017

എന്റെ കുഞ്ഞു കൂട്ടുകാരന്‍ ആരെയെങ്കിലും പോലെ തോന്നിക്കുന്നുവോ എന്ന അടിക്കുറുപ്പുമായി, മോദി അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണിത്. മോദിക്ക് സമാനമായി വസ്ത്രം ധരിച്ച്, താടി ഒട്ടിച്ച്, കണ്ണട വച്ച കൊച്ചുകുട്ടിയെയാണ് ബിജെപി മോദിയുടെ റാലിയില്‍ അവതരിപ്പിച്ചത്.

ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ 5000ല്‍ അധികം പേര്‍ റീട്വീറ്റ് ചെയ്യുകയും 23000ല്‍ അധികം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു.