സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍: ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളമുണ്ടാകില്ല

single-img
30 November 2017

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ നല്‍കുന്ന മുന്‍കൂര്‍ ശമ്പളം ഇത്തവണ ഉണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചെലവു ചുരുക്കല്‍ നടപടികള്‍ വേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം ശമ്പളമോ ആനുകൂല്യങ്ങളോ മുടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസിന് മുന്നോടിയായി നല്‍കുന്ന രണ്ടാം ശമ്പളമാണ് ഒഴിവാക്കിയത്. നികുതി വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും ജി.എസ്.ടി നടപ്പിലാക്കിയതിലെ അശാസ്ത്രീയത വരുമാനത്തെ ബാധിച്ചതായും തോമസ് ഐസക് വ്യക്തമാക്കി.

വാറ്റ്, നികുതി കുടിശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യം ഇനി ഉണ്ടാവില്ല. അവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടിയാണ് ഉണ്ടാവുകയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.