സെന്‍ട്രല്‍ ലോക്കിട്ടാലും കാര്‍ സുരക്ഷിതമല്ല: കള്ളന്മാര്‍ ഈസിയായി കാര്‍ മോഷ്ടിച്ചു കൊണ്ടുപോകും; കാര്‍ മോഷണത്തിന് പുതിയ ടെക്‌നിക്ക്: വീഡിയോ വൈറല്‍

single-img
30 November 2017

വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ടുപോകുന്ന വീഡിയോയാണ് വൈറലാകുന്നത്. മറ്റൊരു കാറില്‍ സ്ഥലത്തെത്തിയ സംഘം നിമിഷങ്ങള്‍ക്കുള്ളില്‍ മെഴ്‌സിഡസ് കാര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

സിഗ്‌നല്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ കാറിന്റെ ഡോര്‍ തുറന്നത്. രണ്ടുപേര്‍ പുറത്തിറങ്ങുന്നതും ഇതിലൊരാള്‍ സിഗ്‌നല്‍ ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലാണ് ഈ സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ തെളിവുകളൊന്നും ദൃശ്യങ്ങളില്‍ ഇല്ലാതിരുന്നതിനാല്‍ കള്ളന്മാര്‍ ആരാണെന്ന് മനസ്സിലാക്കാനാകാതെ കുഴങ്ങുകയാണ് പൊലീസ്.

സെപ്റ്റംബറില്‍ നടന്ന മോഷണത്തെക്കുറിച്ച് നവംബര്‍ കഴിയാറായിട്ടും യാതൊരു തുമ്പും കിട്ടാതായതോടെയാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.