യുഡിഎഫ് വിടാന്‍ വീരേന്ദ്രകുമാര്‍; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

single-img
29 November 2017


തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജെഡിയു-ജെഡിഎസ് ലയനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇടതുമുന്നണിയില്‍ ചേരാന്‍ എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരുക്കം തുടങ്ങിയെന്നാണ് സൂചന. ഇടത് പ്രവേശം സംബന്ധിച്ച് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം.

സീറ്റ് ധാരണയ്ക്കായി സി.പി.ഐ.എം ജെ.ഡി.യു ചര്‍ച്ചകള്‍ ഉടന്‍ നടക്കും. നിര്‍ണായക തീരുമാനം അടുത്തമാസം ഉണ്ടാകുമെന്നാണ് അറിയുന്നത്.

എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്രകുമാര്‍ പക്ഷം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന് അനുമതി തേടി ജെ.ഡി.യു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ലയനത്തിന്റെയും ദേശീയ രാഷ്ട്രീയത്തിലെ ചേരിമാറ്റത്തിന്റെയും അടിസ്ഥാനത്തില്‍ വീരേന്ദ്രകുമാര്‍ എം.പി. സ്ഥാനം രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.