ലോകത്തെ വെ​ല്ലു​വി​ളി​ച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

single-img
29 November 2017

സോള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 1000 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന്‍ അധീനതിയിലുള്ള കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്.

ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമെന്ന യു.എസ് ആരോപണത്തിനു പിന്നാലെയാണ് ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിത്. 3,000 കിലോമീറ്ററാണ് പരീക്ഷണം നടത്തിയ മിസൈലിന്റെ യഥാര്‍ത്ഥ ശേഷി. രണ്ടു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ജപ്പാന്റെ പ്രത്യേക സാമ്പബത്തിക മേഖലയിലെ കടലില്‍ ഉത്തര കൊറിയയുടെ മിസൈല്‍ പതിക്കുന്നത്.

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണത്തിനു തയാറെടുക്കുന്നതായി യുഎസ് മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് പരീക്ഷണം. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയയും സമാന ശേഷിയുള്ള മിസൈല്‍ തൊടുത്തു.

മിസൈല്‍ പരീക്ഷണത്തിനു തയാറെടുക്കുന്നതായി സൂചിപ്പിക്കുന്ന റേഡിയോ സിഗ്‌നലുകള്‍ ലഭിച്ചതായി ജപ്പാന്‍ അറിയിച്ചിരുന്നു. മിസൈല്‍ വിക്ഷേപണത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉന്നതതല യോഗം വിളിച്ചുകൂട്ടി.