ദേ പുട്ടിന്റെ ഉദ്​ഘാടനത്തിനായി ദിലീപ് ദുബൈയിലെത്തി; എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ നടന്ന ചടങ്ങിൽ താരം പങ്കെടുത്തില്ല

single-img
29 November 2017

ദുബൈ: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ്​ തന്റെ സംരംഭമായ ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപെട്ട് ഇന്നലെ ദുബൈയിലെത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ ഇന്നലെ നടന്ന ചടങ്ങുകളിൽ താരം പങ്കെടുത്തില്ല.

അമ്മയോടൊപ്പം രാവിലെ കൊച്ചിയില്‍ നിന്ന് യാത്രതിരിച്ച ദിലീപ് യു.എ.ഇ സമയം ഉച്ചക്ക്​ 12.45 നാണ് ദുബൈ വിമാനത്താവളത്തി​​​ന്റെ ടെര്‍മിനല്‍ മൂന്നില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍ സുഹൃത്തുക്കള്‍ സ്വീകരണം നല്‍കി.

ഇന്ന്​ നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങിൽ അമ്മക്കൊപ്പം ദിലീപ് പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇന്നലെ വാർത്താ സമ്മേളനത്തിനായി മാധ്യമങ്ങളെ റസ്​റ്റോറൻറിലേക്ക്​ ക്ഷണിച്ചിരുന്നെങ്കിലും സംവിധായകന്‍ നാദിര്‍ഷയാണ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം ആറ് ദിവസത്തേക്കാണ് ദീലീപിന് പാസ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്. ഇതനുസരിച്ച് നാലുദിവസം വിദേശത്ത് തങ്ങാം.