പാര്‍വതിക്ക് ചരിത്രനേട്ടം:’ടേക്ക് ഓഫി’ലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം

single-img
28 November 2017

മലയാളത്തിന്റ പ്രിയ നടി ലോകസിനിമയുടെ നെറുകയില്‍. ഗോവ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതി സ്വന്തമാക്കി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’ എന്ന ചിത്രമാണ് പുരസ്‌കാരം നേടിക്കൊടുത്തത്.

സമീറ എന്ന നഴ്‌സിന്റെ വേഷം കയ്യടക്കത്തോടെ അവതരിപ്പിച്ചാണ് പാര്‍വതി നേട്ടം സ്വന്തമാക്കിയത്. മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് ടേക്ക് ഓഫ്. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുരസ്‌കാരം കേരളത്തിലെ നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുന്നതായി പാര്‍വതി പറഞ്ഞു. മല്‍സര വിഭാഗത്തിലും ഇന്ത്യന്‍ പനോരമയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.