സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍

single-img
28 November 2017

തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. വേണ്ട സമയത്ത് സഹായിക്കാന്‍ കഴിയാതെ പോയതിന് മാപ്പപേക്ഷിച്ച് കൊണ്ടാണ് ചാക്കോച്ചന്‍ വാസന്തിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

തൊടുപുഴ വാസന്തി ചേച്ചി… അഭിനയ ജീവിതത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്ത് സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ച് കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ചാക്കോച്ചന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

…….തൊടുപുഴ വാസന്തി ചേച്ചി…..അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച കലാകാരിക്ക്,അവർക്കാവശ്യമുള്ള സമയത്തു സഹായം ചെയ്യാൻ വൈകിയതിന് മാപ്പപേക്ഷിച്ചു കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു !!

Posted by Kunchacko Boban on Monday, November 27, 2017

വാസന്തിക്ക് മമ്മൂട്ടിയും സിദ്ദിഖും അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. തൊടുപുഴ വാസന്തിയുടെ വീട്ടില്‍ എത്തിയാണ് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചത്.

ദീര്‍ഘനാളായി അസുഖബാധിതയായിരുന്ന വാസന്തി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിരുന്ന വാസന്തിയെ പക്ഷെ സിനിമാലോകം തിരിഞ്ഞു നോക്കിയില്ല. രോഗത്തിന്റെ അവശതകള്‍ക്കും കഷ്ടപാടുകള്‍ക്കുമിടയില്‍ ആരാലും തിരിഞ്ഞു നോക്കാനില്ലാതെ കഴിഞ്ഞിരുന്ന വാസന്തിയുടെ ദയനീയ ജീവിതം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെത്തുടര്‍ന്ന് സഹായിക്കാന്‍ ഒരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവര്‍ യാത്രയായത്.