ആരാധകനെ കമല്‍ ഹാസന്‍ തല്ലിയതോ അതോ തള്ളിമാറ്റിയതോ?: വീഡിയോ വൈറലായതോടെ വിവാദം കൊഴുക്കുന്നു

single-img
28 November 2017

https://www.youtube.com/watch?time_continue=49&v=FuhFyYYbkVQ

കഴിഞ്ഞ ശനിയാഴ്ച മുതലാണ് ആരാധകനെ കമല്‍ ഹാസന്‍ തല്ലിയെന്ന തരത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാളെ കമല്‍ തള്ളിമാറ്റുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍, ഇത് എപ്പോള്‍, എവിടെവച്ച് പകര്‍ത്തിയതാണെന്നതിനെ കുറിച്ച് വ്യക്തതയില്ല.

എന്നാല്‍ അന്ധമായ താരാരാധന ഇഷ്ടമല്ലാത്ത കമല്‍ തന്റെ കാല്‍തൊട്ടുവണങ്ങാനൊരുങ്ങിയ ഒരു ആരാധകനെ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നാണ് താരത്തോടടുപ്പമുള്ളവര്‍ പറയുന്നത്. കമല്‍ഹാസന്‍ ഈ വീഡിയോയെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം 2015 ല്‍ പുറത്തിറങ്ങിയ ഉത്തമവില്ലന്റെ പ്രമോ ഷോ കഴിഞ്ഞിറങ്ങിയ ദൃശ്യങ്ങളാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.