ചാനല്‍ ചര്‍ച്ചയ്ക്കിടെ പരസ്പരം ‘ചെളിവാരിയെറിഞ്ഞ്’ രാഹുല്‍ ഈശ്വറും ഭാര്‍ഗവ റാമും

single-img
28 November 2017

കൊമ്പുകോര്‍ത്ത് രാഹുല്‍ ഈശ്വറും ഭാര്‍ഗവറാമും

രാഹുല്‍ ഈശ്വര്‍ ജിഹാദികളുടെ കാശുവാങ്ങിയെന്ന് ഭാര്‍ഗവറാം, കെപി യോഹന്നാന്റെ പണം പറ്റുന്നവരാണ് ആരോപണത്തിന് പിന്നിലെന്ന് രാഹുല്‍ ഈശ്വര്‍കൊമ്പുകോര്‍ത്ത് രാഹുല്‍ ഈശ്വറും ഭാര്‍ഗവറാമും

Posted by News18 Kerala on Monday, November 27, 2017

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജിഹാദികളുടെ കാശുവാങ്ങിയെന്ന ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവ റാം. സുപ്രീംകോടതിയില്‍ ഹാദിയ കേസില്‍ വാദം നടക്കവെ ന്യൂസ് 18 ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് രാഹുലും ഭാര്‍ഗവ റാമും പരസ്പരം ആരോപണവുമായി രംഗത്തെത്തിയത്.

ഹാദിയ വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ വൈക്കത്തെ വീട്ടില്‍ പോയതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചത്. ശബരിമല തന്ത്രി കുടുംബം ആയതിനാലാണ് രാഹുലിനെ അവിടെ കയറ്റിയതെന്നായിരുന്നു ഭാര്‍ഗവ റാം അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഒരു സന്യാസി വര്യന്‍ ഇങ്ങനെ പറയരുതെന്നും കെ.പി യോഹന്നാന്റെ പണം പറ്റുന്നവരെ കണ്ടുകൊണ്ടാണ് ഭാര്‍ഗവ റാമിന്റെ പ്രതികരണമെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം. അതേസമയം ജിഹാദികള്‍ക്ക് വേണ്ടിയാണ് രാഹുല്‍ നിലകൊള്ളുന്നതെന്ന് പറഞ്ഞ ഭാര്‍ഗവ റാം കെ.പി യോഹന്നാന്റെ കയ്യില്‍ നിന്ന് ആരാണ് പണം വാങ്ങിയതെന്ന് പറയാന്‍ രാഹുലിന് തന്റേടവും ധൈര്യവും വേണമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.

ഇതിന് കഴിഞ്ഞ ഓണത്തിനു കാശുവാങ്ങിയത് ആരാണെന്ന് അറിയില്ലെയെന്നായിരുന്നു രാഹുലിന്റെ ചോദ്യം. എന്നാല്‍ രാഹുല്‍ പുകമറ സൃഷ്ടിക്കുകയാണെന്ന പറഞ്ഞ് ഭാര്‍ഗവ റാം വിഷയം അവസാനിപ്പിക്കുകയായിരുന്നു.