സ്ത്രീശാക്തീകരണ പദ്ധതി: ഡോ. ബോബി ചെമ്മണൂര്‍ അരുണ്‍ ജയിറ്റിലിയുമായി ചര്‍ച്ച നടത്തി

single-img
28 November 2017

കോഴിക്കോട്: സ്ത്രീശാക്തീകരണ പദ്ധതിയായ ബോബി ബസാറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡോ. ബോബി ചെമ്മണൂര്‍ ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയിറ്റിലിയുമായി ചര്‍ച്ച നടത്തി. മൂന്നുലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനായി ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് തുടക്കമിട്ട പദ്ധതിയാണിത്.

2,900 ബോബി ബസാറുകളാണ് രാജ്യത്ത് സ്ഥാപിക്കുക. മുതല്‍മുടക്കില്ലാതെ പാര്‍ട്ണര്‍മാരായി ജോലി ചെയ്യാനും പരിശീലനം നേടാനും പദ്ധതി സ്ത്രീകള്‍ക്ക് അവസരം നല്‍കും. ലാഭവും സ്ത്രീകള്‍ക്ക് തന്നെ വീതിച്ചു നല്‍കി, സ്ത്രീശാക്തീകരണം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.