എല്ലാം തുറന്നു കാണിക്കുന്ന ലോകത്തല്ലേ നമ്മള്‍ ജീവിക്കുന്നത്; എന്നിട്ടും എന്റെ പൊക്കിള്‍ ഒരു വലിയ ആഘോഷം തന്നെയായി: തുറന്നടിച്ച് നടി അമലാ പോള്‍

single-img
28 November 2017

സദാചാരവാദികളുടെ അക്രമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അമലാ പോള്‍. പ്രസന്നയും ബോബി സിംഹയും പ്രധാന വേഷങ്ങളിലെത്തുന്ന സുശി ഗണേശന്റെ തിരുട്ടു പയലേ 2 എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് സദാചാരവാദികള്‍ അമലയ്‌ക്കെതിരെ വാളെടുത്തിറങ്ങിയത്.

കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു പലരുടെയും ചീത്തവിളി. ബോബി സിംഹയ്‌ക്കൊപ്പമുള്ള ഒരു പ്രണയരംഗത്തില്‍ മഞ്ഞ സാരിയുടുത്ത് വയറും പൊക്കിളും അമല കാണിച്ചതാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. എന്നാല്‍ ഇത്തരം കമന്റുകള്‍ക്ക് തളരില്ലെന്ന് തെളിയിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

എന്റെ പൊക്കിള്‍ ഇത്ര വലിയ വിഷയമാകുമെന്ന് ഞാന്‍ കരുതിയതേയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞു. ഒരു പോസ്റ്ററിനെ ചൊല്ലി ഈ ചിത്രം ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കരുതിയില്ല. എല്ലാം തുറന്നു കാണിക്കുന്ന ഒരു ലോകത്തല്ലേ നമ്മള്‍ ജീവിക്കുന്നത്.

എന്നിട്ടും എന്റെ പൊക്കിള്‍ ഒരു വലിയ ആഘോഷം തന്നെയായിരിക്കുകയാണ് അമല പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാന്‍ ഒരുപാട് വളര്‍ന്നുകഴിഞ്ഞു. പ്രേമത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷമുള്ള കാഴ്ചപ്പാടല്ല ഇക്കൊല്ലം എന്റേത്.

ഈ ചിത്രത്തില്‍ തന്റേടമുള്ള, ആത്മവിശ്വാസമുള്ള ഒരു സ്ത്രീയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്റെ ആത്മപ്രകാശത്തിന് ഒരുപാട് സ്വാതന്ത്ര്യമുണ്ട്. ബോബി സിംഹയും പ്രസന്നയും മികച്ച പിന്തുണയാണ് നല്‍കിയതെന്നും അമല പറഞ്ഞു.