എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ ഇനിയും കാത്തിരിക്കണം: കോടതിയില്‍ നിന്ന് തിരിച്ചടി

single-img
28 November 2017

വിവാദ ഫോണ്‍വിളി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് വീണ്ടും തിരിച്ചടി. ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. ജുഡീഷല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

ശശീന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായെന്നും അതുകൊണ്ട് തന്നെ കേസ് റദ്ദാക്കണമെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു. അതേസമയം കേസ് യാതൊരു കാരണവശാലും റദ്ദാക്കരുതെന്ന് ആവശ്യമുന്നയിച്ച് മഹിളാ മോര്‍ച്ച അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതോടെ ശശീന്ദ്രന്റെ മന്ത്രിസഥാനത്തേക്കുളള തിരിച്ചുവരവ് വൈകും.