എട്ട് ട്രെയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കിയതായി റെയില്‍വേ

single-img
27 November 2017

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് എട്ട് ട്രെയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കിയതായി വടക്ക് കിഴക്കന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആഗ്ര ഇന്റര്‍സിറ്റി, ലക്‌നോ-ആഗ്ര എക്‌സ്പ്രസ്, ലക്‌നോ-അനന്ത് വിഹാര്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.

ഡിസംബര്‍ ഒന്നു മുതല്‍ ഫെബ്രുവരി 13 വരെ എട്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന നിരവധി ട്രെയിനുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയിരുന്നു.

കാഴ്ച തീരെ മങ്ങുന്ന പുലര്‍ച്ചെ സമയങ്ങളിലെ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നതും പതിവാണ്. വരും ദിവസങ്ങളിലും ചില ട്രെയിനുകളുടെ സര്‍വീസ് മുടങ്ങിയേക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.