തന്നെ പേടിപ്പിച്ചയാള്‍ക്ക് സണ്ണി ലിയോണ്‍ കൊടുത്തത് എട്ടിന്റെ പണി: വീഡിയോ വൈറല്‍

single-img
27 November 2017

My revenge!!! Hahahahahaha @sunnyrajani this is what you get when you mess with me!!

Posted by Sunny Leone on Sunday, November 26, 2017

തിരക്കഥ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണി ലിയോണിന്റെ ദേഹത്തേക്ക് പ്ലാസ്റ്റിക് പാമ്പിനെ സഹപ്രവര്‍ത്തകനായ രജനി എടുത്തിടുന്നതിന്റെയും നിലവിളിച്ചു കൊണ്ട് സണ്ണി ഓടുന്നത്തിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ ആ പാമ്പിനെ കൊണ്ടിട്ട സഹപ്രവര്‍ത്തകന് സണ്ണി ലിയോണ്‍ തിരിച്ച് പണി കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുമായി സംസാരിച്ച് കൊണ്ടിരുന്ന രജനിയുടെ ഇരു കവിളുകളിലും ചോക്ലേറ്റ് കേക്ക് കൊണ്ട് അടിച്ചാണ് സണ്ണി പകരം വീട്ടിയത്.

എന്റെ പ്രതികാരം…എന്നോട് കളിയ്ക്കാന്‍ വന്നാല്‍ ഇതായിരിക്കും കിട്ടുക എന്ന ക്യാപ്ഷനോടെയാണ് സണ്ണി ഈ രസകരമായ വീഡിയോ പങ്കുവച്ചിട്ടുള്ളത്.