അതിരുവിട്ട ആരാധകരുടെ ഉന്തിനും തള്ളിനുമിടയില്‍ മമ്മൂട്ടിയ്ക്ക് കാലിടറി; ബൊക്ക താഴെ വീണു: ഇത്തവണ ‘പഴയ മമ്മൂക്ക’ ആയില്ല: വീഡിയോ

single-img
27 November 2017

https://www.youtube.com/watch?v=ykxydDJ2-0E

അതിരുവിട്ട ആരാധക സ്‌നേഹം കാരണം പലപ്പോഴും താരങ്ങള്‍ക്ക് പണിക്കിട്ടാറുണ്ട്. പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനെത്തുന്ന താരങ്ങളോടുള്ള ആരാധകരുടെ സ്‌നേഹ പ്രകടനങ്ങള്‍ തന്നെയാണ് ഇതിനു കാരണവും. ഇതിനിടയില്‍ നിന്നും തിക്കിലും തിരക്കിലും പെട്ട് ഒരുവിധത്തിലാണ് താരങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്താറുള്ളത്.

മുന്‍പ് മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവര്‍ക്കും ആരാധക സ്‌നേഹം കാരണം പണികിട്ടിയിരുന്നു. ഏറ്റവുമൊടുവില്‍ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ് ആരാധക സ്‌നേഹത്തില്‍ ബുദ്ധിമുട്ടിയിരിക്കുന്നത്. ബഹ്‌റൈന്‍ മനാമയില്‍ ജുവലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ആരാധക സ്‌നേഹം മമ്മൂട്ടിക്ക് തലവേദനയായത്.

മമ്മൂട്ടി വരുന്നതറിഞ്ഞ് ആരാധകരുടെ വലിയൊരു കൂട്ടം തന്നെ എത്തിയിരുന്നു. ഒരു വിധത്തിലാണ് മമ്മൂട്ടി കാറില്‍നിന്നും ഇറങ്ങിയത്. ഇതിനിടയില്‍ സംഘാടകര്‍ ബൊക്ക നല്‍കി മമ്മൂട്ടിയെ സ്വീകരിച്ചു. ബൊക്കയും കയ്യില്‍ പിടിച്ച് മമ്മൂട്ടി മുന്നോട്ടു പോകവേ ഉന്തും തളളും വര്‍ധിച്ചു.

ഇതിനിടയില്‍ മമ്മൂട്ടിയുടെ കൈയ്യില്‍ ഇരുന്ന ബൊക്ക താഴെ പോയി. ഭാഗ്യം കൊണ്ടാണ് മമ്മൂട്ടി വീഴാതെ രക്ഷപ്പെട്ടത്. ഒടുവില്‍ ഒരു വിധത്തിലാണ് മമ്മൂട്ടി ഉദ്ഘാടന സ്ഥലത്തെത്തിയത്. ജ്വല്ലറിക്കകത്ത് എത്തിയതിന് ശേഷം തിരക്ക് കുറയുമെന്നായിരുന്നു മമ്മൂട്ടി കരുതിയിരുന്നത്.

എന്നാല്‍ ഉദ്ഘാടനത്തിന് ശേഷവും തിരക്ക് തുടരുകയായിരുന്നു. ഒരു വിധത്തിലാണ് താരം സ്ഥലത്തുനിന്നും മടങ്ങിയത്. ആരാധകരുടെ സ്‌നേഹം കാരണം അസ്വസ്ഥനായെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ആരാധകരോടൊപ്പം നിന്ന് ഫോട്ടോയെടുത്തതിന് ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം മമ്മൂട്ടി പ്രതികരിക്കാതിരുന്നതിന് പിന്നില്‍ കൈ നിറയെ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ആരാധകരെ വെറുപ്പിക്കാന്‍ മമ്മൂട്ടി തയ്യാറാവാത്തതാണെന്നാണ്‌സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ആരാധകരുടെ ഇടയില്‍ നിന്ന് വീര്‍പ്പുമുട്ടുന്നതിനിടയിലും യാതൊരുവിധ എതിര്‍പ്പും താരം പ്രകടിപ്പിച്ചില്ലെന്നത് ശ്രദ്ധേയമാണ്.