ഒമാന്‍ ദേശീയ ദിനാഘോഷ വേദിയിലും ജിമിക്കി കമ്മല്‍ എത്തി: അറബി ജിമിക്കി കമ്മല്‍ പാടുന്ന വീഡിയോ വൈറല്‍

single-img
27 November 2017

https://www.youtube.com/watch?time_continue=67&v=NbxKFHDRgPw

കഴിഞ്ഞ ഓണക്കാലത്ത് കേരളക്കര നെഞ്ചേറ്റിയ ഗാനമായിരുന്നു ജിമിക്കി കമ്മല്‍. ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിലെ ഗാനം യുവാക്കള്‍ ഏറ്റെടുത്ത് ഹിറ്റാക്കുകയായിരുന്നു. നാടിനെ ഇളക്കിമറിച്ച ഗാനം പിന്നീട് തമിഴിലും തുടര്‍ന്ന് ലോകത്ത് മിക്കയിടത്തും വൈറലായി.

മലയാളികളില്‍ നിന്ന് ജിമിക്കി കമ്മല്‍ അറബ് നാടുകളിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒടുവിലിതാ, ഒമാന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിക്കിടെയും ജിമിക്കി കമ്മല്‍ വേദിയില്‍ എത്തി. അറബിയാണ് ഗാനം ആലപിക്കുന്നത് എന്നതാണ് പ്രത്യേകത.