ഹാദിയ കേസില്‍ കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍: LIVE UPDATE

single-img
27 November 2017


ഹാദിയ കേസില്‍ വാദം നാളെയും തുടരും
ഇന്നത്തെ വാദം കേല്‍ക്കല്‍ അവസാനിപ്പിച്ചു

ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഇത് തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്നും അശോകന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. ഭീകര സംഘടനയായ ഐസിസിന്റെ റിക്രൂട്ടറായ മന്‍സി ബുറാഖുമായി ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്ന് ഷെഫിന്‍ ജഹാന്‍ ചോദിച്ചതിന്റെ ശബ്ദരേഖയും ഉണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, മതം മാറിയതും വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ വ്യക്തമാക്കിയിരിക്കെ, അത് കണക്കിലെടുക്കരുതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ ) കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍ബന്ധിത പരിവര്‍ത്തനത്തിന് വിധേയയായിട്ടുള്ള ഹാദിയയുടെ മൊഴികള്‍ കണക്കിലെടുക്കാനാവില്ലെന്നാണ് എന്‍.ഐ.എ നിലപാട്. മുദ്ര വച്ച നാല് കവറുകളിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കേരളത്തില്‍ മതംമാറ്റത്തിന് വിധേയരായ നിരവധി ആളുകളില്‍ ഇത്തരത്തില്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഇതു തെളിയിക്കാന്‍ അത്തരം ആളുകളുടെ മൊഴികളും എന്‍.ഐ.എയുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

അശോകന്റെ അഭിഭാഷകന്റെ വാദങ്ങള്‍ ഇങ്ങനെ

വര്‍ഗീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന കേസാണിത്
ജഡ്ജിമാരും ഹാദിയയും തമ്മില്‍ സംസാരിക്കണം
ഹാദിയയുടെ നിലപാട് എല്ലാവര്‍ക്കും അറിയാം
ഷെഫിന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്
ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ ചോദിച്ചു
ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് അഭിഭാഷകന്‍
തുറന്ന കോടതിയില്‍ വാദം വേണം
ഐഎസ് ഏജന്റുമായി ഷെഫിന്‍ ജഹാന്‍ സംസാരിച്ചതിന് തെളിവുണ്ടെന്ന് വാദം
സംഘടിതമതംമാറ്റത്തിന് വലിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അഡ്വ. ശ്യാം ദിവാന്‍

എന്‍ഐഎ വാദങ്ങള്‍ ഇങ്ങനെ

സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്ന് എന്‍ഐഎ
മതപരിവര്‍ത്തനത്തിന് വലിയ ശ്യംഖലയെന്നുംഎന്‍ഐഎ
ഹാദിയ മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നിലും ഇതിന്റെ സ്വാധീനം
7 കേസുകള്‍ അന്വേഷിച്ചുവരുന്നുണ്ട്
മഞ്ചേരിയിലെ സത്യസരണി ഒട്ടേറെപ്പേരെ മതംമാറ്റിയിട്ടുണ്ടെന്ന് എന്‍ഐഎ

ഷെഫിന്‍ ജഹാന്റ വാദം

ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിര്‍ണയിക്കാനുള്ള അവകാശമുണ്ട്
എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമെന്നും ഷെഫിന്‍ ജഹാന്റ അഭിഭാഷകന്‍ പില്‍ സിബലിന്റെ വാദം
വ്യക്തി സ്വാതന്ത്ര്യപ്രശ്‌നത്തിന് വര്‍ഗീയ നിറം നല്‍കരുത്
തെറ്റായ തീരുമാനം ആണെങ്കിലും അത് അവളുടെ തീരുമാനമാണ്
അതിന്റെ അന്തഫരലം അവള്‍ അനുഭവിക്കും

ഹാദിയക്കേസില്‍ അത്യപൂര്‍വ നടപടികളാണ് സുപ്രീംകോടതിയില്‍ നടക്കുക. അപൂര്‍വമായി മാത്രമേ കക്ഷികളെ വിളിച്ചുവരുത്തി അവരുടെ നിലപാട് ആരായുന്ന നടപടി കോടതി എടുക്കാറുളളു. ദേശീയശ്രദ്ധ ആകര്‍ഷിച്ച ഹാദിയക്കേസില്‍ കോടതി എന്തുനിലപാട് സ്വീകരിക്കുന്നു എന്നറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്.