ഹാദിയയും ഷെഫിന്‍ ജഹാനും എത്തി: സുപ്രീംകോടതിയില്‍ അത്യപൂര്‍വ്വ നടപടികള്‍

single-img
27 November 2017

LIVE UPDATE

അശോകന്റെ അഭിഭാഷകന്റെ വാദങ്ങള്‍ ഇങ്ങനെ

ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് അഭിഭാഷകന്‍
വര്‍ഗീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന കേസാണിത്
ജഡ്ജിമാരും ഹാദിയയും തമ്മില്‍ സംസാരിക്കണം
ഹാദിയയുടെ നിലപാട് എല്ലാവര്‍ക്കും അറിയാം
ഷെഫിന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്‌
ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ ചോദിച്ചു

സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്ന് എന്‍ഐഎ
മതപരിവര്‍ത്തനത്തിന് വലിയ ശ്യംഖലയെന്നുംഎന്‍ഐഎ

എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമെന്ന് കപില്‍ സിബലിന്റെ വാദം
ഷെഫിന്‍ ജഹാന്‍രെ അഭിഭാഷകനാണ് കപില്‍ സിബല്‍

ഹാദിയ കേസ് സുപ്രീം കോടതി അല്‍പസമയത്തിനകം പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹാദിയയുടെ നിലപാട് നേരിട്ട് അന്വേഷിച്ചറിയുന്നതിനാണ് കോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. ഹാദിയയും ഷെഫിന്‍ ജഹാനും കോടതിയിലെത്തി. മാതാപിതാക്കള്‍ക്കൊപ്പമാണ് ഹാദിയ കോടതിയില്‍ എത്തിയിരിക്കുന്നത്. കനത്ത സുരക്ഷാവലയത്തിലാണ് ഹാദിയയെ കോടതിയില്‍ എത്തിച്ചത്.

ഹാദിയക്കേസില്‍ അത്യപൂര്‍വ നടപടികളാണ് സുപ്രീംകോടതിയില്‍ നടക്കുക. അപൂര്‍വമായി മാത്രമേ കക്ഷികളെ വിളിച്ചുവരുത്തി അവരുടെ നിലപാട് ആരായുന്ന നടപടി കോടതി എടുക്കാറുളളു. ദേശീയശ്രദ്ധ ആകര്‍ഷിച്ച ഹാദിയക്കേസില്‍ കോടതി എന്തുനിലപാട് സ്വീകരിക്കുന്നു എന്നറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്.

ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ ഇതുവരെയുള്ള നിലപാട്. അടച്ചിട്ട മുറിയില്‍ വാദംകേള്‍ക്കണമെന്ന് ഹാദിയയുടെ അച്ഛനും എന്‍ഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഐ.എ അന്വേഷണസംഘം മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി പരിശോധിക്കും.

മൂന്നുമണിക്കാണ് സുപ്രീം കോടതി ഹാദിയയെ കേള്‍ക്കുക. ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന നിലപാട് ഡല്‍ഹിക്ക് പുറപ്പെടും മുന്‍പ് തന്നെ ഹാദിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഹാദിയയുടെ മാനസികനില തകരാറിലാണെന്ന വാദമാകും അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കുക. കോടതി ഈ വാദത്തെ മുഖവിലയ്‌ക്കെടുക്കുമോ എന്നതാണ് പ്രധാനചോദ്യം.

ഹാദിയയെ കേട്ട ശേഷം അച്ഛന്‍ അശോകന്റെയും എന്‍.ഐ.എയുടെയും വാദം കോടതി കേള്‍ക്കും. അതിന് ശേഷമാകും അന്തിമതീരുമാനം. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയന്ന ചോദ്യത്തിന് സുപ്രീംകോടതി വിധി ഉത്തരമാകും.