ഗോളിക്ക് ഇങ്ങനെ മണ്ടത്തരം പറ്റുമോ?: ഐഎസ്എല്ലിലെ കോമഡി ഗോള്‍ വൈറല്‍

single-img
27 November 2017

ഐഎസ്എല്ലിലെ മുംബൈ എഫ്‌സി- എഫ്‌സി ഗോവ മത്സരത്തിനിടെയാണ് തമാശ ഗോള്‍ പിറന്നത്. കളിയുടെ 59ാം മിനിറ്റില്‍ ഗോവന്‍ ഗോള്‍കീപ്പര്‍ കട്ടിമണിയുടെ അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണ് എട്ടിന്റെ പണിയായത്. കട്ടിമണിയിലേക്ക് എത്തിയ മൈനസ് പാസ് അടിച്ചകറ്റാന്‍ ആഞ്ഞപ്പോഴേക്കും മുംബൈയുടെ എവര്‍ട്ടണ്‍ പന്തിലേക്ക് ചാടി വീഴുകയായിരുന്നു. എവര്‍ട്ടണിന്റെ കാലില്‍ കൊണ്ട പന്ത് കട്ടിമണിയുടെ വലയിലേക്ക് ഉരുണ്ടുകയറിയതോടെ ആരാധകരും അന്തം വിട്ടു.