ആഷസിൽ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്ട്രേലിയ: പ​ത്ത് വി​ക്ക​റ്റി​ന്‍റെ ജ​യം

single-img
27 November 2017

ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് പ​ത്ത് വി​ക്ക​റ്റി​ന്‍റെ ജ​യം. ഇംഗ്ലണ്ടുയര്‍ത്തിയ നിസാര വിജയലക്ഷ്യമായ 170 റണ്‍സ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും പുറത്താകാതെ യഥാക്രമം 82 ഉം 87 ഉം റണ്‍സെടുത്താണ് മറികടന്നത്.

സ്കോ​ർ: ഇം​ഗ്ല​ണ്ട് 302, 195.ഓ​സ്ട്രേ​ലി​യ 328, 173/0.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ ഓ​സീ​സ് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്താ​ണ് ക​ളി​യി​ലെ താ​രം. പു​റ​ത്താ​കാ​തെ 141 റ​ൺ​സ് അ​ടി​ച്ച സ്മി​ത്തി​ന്‍റെ മി​ക​വി​ലാ​ണ് ആ​ദ്യ ഇം​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ ലീ​ഡ് നേ​ടി​യ​ത്.

മത്സരത്തിന്റെ ആദ്യ ദിനം വ്യക്തമായ മേധാവിത്വം നേടിയ ഇംഗ്ലണ്ട് പിന്നീട് തകര്‍ച്ച നേരിടുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 302 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലീഷ് നിരയില്‍ ക്യാപ്റ്റന്‍ ജോയ് റൂട്ടിന് മാത്രമാണ് അര്‍ദ്ധ ശതകം കടക്കാനായത്. സ്റ്റാര്‍ക്, ഹസ്ലെവുഡ്, ലിയോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സിന് ഒതുക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 328 റണ്‍സെടുത്ത് 26 റണ്‍സ് ലീഡ് നേടിയിരുന്നു. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അടുത്തമാസം രണ്ടിന് അഡ്‌ലൈഡിലാണ്.