പെരേരയുടെ വീഴ്ച മുരളി വിജയുടെ സെഞ്ചുറിക്ക് കരുത്തായി: വണ്‍ ഷോട്ട് ത്രീ മൊമന്റ്‌സ് വൈറല്‍

single-img
26 November 2017

 

 

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ മുരളി വിജയുടെ ക്യാച്ച് പാഴാക്കിയ ലങ്കന്‍ താരം ദില്‍റുവാന്‍ പെരേരയുടെ വീഡിയോ വൈറലാകുന്നു. ഈ ഷോട്ടിനെ വണ്‍ ഷോട്ട് ത്രീ മൊമന്റ്‌സ് എന്നാണ് ബിസിസിഐ വിശേഷിപ്പിച്ചിരിക്കുന്നത്.

61 റണ്‍സെടുത്തു നില്‍ക്കുന്നതിനിടെ ആയിരുന്നു വിജയുടെ ഷോട്ട്. ഗമഗെയുടെ പന്തില്‍ സ്‌ട്രെയിറ്റ് ഷോട്ട് എടുത്ത വിജയ്ക്ക് പിഴച്ചു. പന്ത് നേരെ പെരേരയുടെ കൈകളിലേക്ക്. എന്നാല്‍ മറുവശത്തുണ്ടായിരുന്ന പൂജാര പെരേരക്ക് തടസമായി.

പെരേരയുടെ ചാട്ടം പിഴച്ചപ്പോള്‍ വീണത് പൂജരയുടെ മുകളിലേക്ക്. എന്തായാലും പന്ത് കൈവിട്ടു പോയി. ഇതോടെ വിജയ് ഇടംവലം നോക്കാതെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു. വീഡിയോ കാണാം.

http://www.bcci.tv/videos/id/5589/one-ball-three-moments