സണ്ണി ലിയോണിന് കിട്ടിയത് എട്ടിന്റെ പണി: താരം അലറി വിളിച്ചുകൊണ്ട് ഓടുന്ന വീഡിയോ വൈറലാകുന്നു

single-img
26 November 2017

ബോളിവുഡ് താരസുന്ദരി സണ്ണിലിയോണിന് സഹപ്രവര്‍ത്തകര്‍ കൊടുത്ത ഒരു പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയില്‍ സ്‌ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് പ്ലാസ്റ്റിക്ക് പാമ്പിനെ എടുത്തിട്ടായിരുന്നു കൂട്ടുകാരുടെ തമാശ.

ദേഹത്ത് വീണ പാമ്പിനെ വലിച്ചെറിഞ്ഞ് സണ്ണി അലറി വിളിച്ചുകൊണ്ട് ഓടുന്നതും വീഡിയോയില്‍ കാണാം. സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്നാണ് സണ്ണിക്ക് എട്ടിന്റെ പണികൊടുത്തത്. സണ്ണി തന്നെയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.