കോട്ടയത്ത് ബസിന്റെ പിന്‍ചക്രം ബൈക്ക് യാത്രികന്റെ ദേഹത്ത് കയറിയിറങ്ങി: യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ

single-img
26 November 2017

കോട്ടയം എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് അടുത്തായിരുന്നു അപകടം. ടി.ബി. റോഡിലേക്ക് പോവുകയായിരുന്ന ബസിലേക്ക് പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബസിനടിയില്‍പെട്ട യുവാവിന്റെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഉടന്‍ തന്നെ ഇയാള്‍ ചാടി എണീക്കുന്നതും പോലീസുകാരന്‍ സഹായത്തിനായി ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പാത്തിക്കക്കാവ് സ്വദേശി ലിബിന്‍ ആണ് അപകടത്തില്‍പ്പെട്ടതെന്ന് കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു അപകടം.

കടപ്പാട്: മനോരമന്യൂസ്