വിരാട് കോഹ്ലിക്ക് തകര്‍പ്പന്‍ സെഞ്ചുറി

single-img
26 November 2017

നാഗ്പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലിക്ക് സെഞ്ച്വറി. 130 പന്തില്‍ 10 ബൗണ്ടറികളോടെയാണ് കൊഹ്‌ലി ടെസ്റ്റിലെ 19ആം സെഞ്ച്വറി നേടിയത്. മൂന്നാം ദിനം ആദ്യ ഇന്നിംഗസ് ബാറ്റിംഗ് തുടരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തിട്ടുണ്ട്. കൊഹ്‌ലിക്കൊപ്പം പുജാര (138)യാണ് ക്രീസില്‍. ഇന്ത്യയ്ക്കിപ്പോള്‍ 173 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്.