പെട്രോളിനും ഡീസലിനും ജി.എസ്.ടി വരുന്നു

single-img
26 November 2017

ഹൈദരാബാദ്: പെട്രോളിയം ഉല്‍പ്പന്നങ്ങളെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇത് വരുന്ന മാസങ്ങളില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

നേരത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ചരക്ക് സേവന നികുതി ബാധകമാക്കണമെന്ന് ആശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജി.എസ്.ടി കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് എളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.

സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ ഇത് നിലയ്ക്കുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കാനിടയില്ല. നേരത്തെ ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് ശക്തമായ പ്രതിഷേധം നിലനിന്നപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെയും മദ്യത്തെയും ഒഴിവാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. എന്നാല്‍ ജി.എസ്.ടി വരുന്നതോടെ പെട്രോളിനും ഡീസലിനും വില കുറയാന്‍ സാധ്യതയുണ്ട്.